ഇന്ത്യയുടെ ഇതിഹാസ ഗായിക ലത മങ്കേഷ്‍കറുടെ ആരോഗ്യനില അതീവ ഗുരുതരം. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലെ ഐസിയുവില്‍ അവരെ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരിക്കുകയാണ്. നില ഗുരുതരമാണെന്നും ഐസിയുവില്‍ തുടരുകയുമാണ്. കൊവിഡ് പോസിറ്റീവ് ആയതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസാദ്യമാണ് 92 വയസ്സുകാരിയായ ലത മങ്കേഷ്‍കറെ മുംബൈ ബ്രീച്ച് കാന്‍ചി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കൊവിഡിനൊപ്പം ന്യുമോണിയയും പിന്നാലെ കണ്ടെത്തി. എന്നാല്‍ ജനുവരി 30 ഓടെ കൊവിഡില്‍ നിന്നും ന്യുമോണിയയില്‍ നിന്നും മുക്തയായിരുന്നു. തുടര്‍ന്നും ഐസിയുവില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നിരുന്ന ലത മങ്കേഷ്‍കറെ കഴിഞ്ഞ ആഴ്ച വെന്‍റിലേറ്ററില്‍ നിന്നും മാറ്റിയിരുന്നു. വെന്‍റിലേറ്ററില്‍ നിന്ന് മാറ്റിയിരിക്കുകയാണെന്നും ബോധാവസ്ഥയിലേക്ക് തിരികെയെത്തിയിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ ഏതാനും ദിവസം മുന്‍പ് അറിയിച്ചിരുന്നു. നില മെച്ചപ്പെട്ടിരുന്നെങ്കിലും ആരോഗ്യസ്ഥിതി പൂര്‍ണ്ണമായും മെച്ചപ്പെടാനായുള്ള കാത്തിരിപ്പിലായിരുന്നു ചികിത്സിച്ചിരുന്ന ഡോക്ടര്‍മാര്‍.
Post a Comment