സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിക്കുന്നു. പുതുക്കിയ നിരക്ക് ഉടൻ പ്രഖ്യാപിക്കും .
മിനിമം ചാർജ് പത്ത് രൂപയായി ഉയർത്താനാണ് തീരുമാനം.വിദ്യാർത്ഥികളുടെ കൺസെഷനും വർധിപ്പിക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ വിദേശത്തുനിന്ന് തിരിച്ചെത്തിയ ശേഷം ബസ് ചാർജ് വർധനവ് നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ അംഗീകാരത്തിനായാണ് കാത്തിരിക്കുന്നത്.
മന്ത്രിസഭാ യോഗത്തിൽ പുതുക്കിയ നിരക്ക് പ്രഖ്യാപിക്കുമെന്നാണ് വിവരം.
Post a Comment