കുന്നമംഗലം : പത്ത് വർഷത്തോളം ദൃശ്യമാധ്യമ രംഗത്ത് സ്ത്യുത്തർഹമായ സേവനം നടത്തിയ മീഡിയ വൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയത് എന്തടിസ്ഥാനത്തിലാണ് എന്ന മൗലിക ചോദ്യത്തിന് കേന്ദ്ര സർക്കാർ ജനങ്ങളോട് മറുപടി പറയണമെന്ന്
പി ടി എ റഹീം എം എൽ എ അഭിപ്രായപ്പെട്ടു. മീഡിയവൺ സംപ്രേഷണ വിലക്കിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ കുന്ദമംഗലത്ത് നടന്ന
പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘാടക സമിതി ചെയർമാൻ ഇ പി ഉമർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി മുഖ്യാതിഥി ആയിരുന്നു. ഭരണഘടന നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിൻ്റെയും പൗര അവകാശങ്ങളുടേയും മേലുള്ള കടന്നാക്രമണമാണിത്, ഇതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു.
എം. ധനീഷ് ലാൽ (ജില്ലാ പഞ്ചായത്ത് മെമ്പർ), അരിയിൽ അലവി (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സി.വി. സംജിത് (കോൺഗ്രസ് ), കെ ഷിജു (CPIM), എം. ബാലസുബ്രഹ്മണ്യം (CPI) , ഖാലിദ് കിളിമുണ്ട (മുസ്ലിം ലീഗ് ), ഭക്തോത്തമൻ എ.പി (കേരളകോൺഗ്രസ് M), സിറാജുദ്ദീൻ ഇബ്നു ഹംസ (വെൽഫെയർ പാർട്ടി ), മുഹമ്മദ് കാരന്തൂർ ( SDPI), ജാബിർ പടനിലം (ജനതാദൾ എസ് ), ഗഫൂർ മണലൊടി ( LJD) , ഇ പി ലിയാഖത്തലി (ജമാഅത്തെ ഇസ്ലാമി), മുസ്തഫ നുസ് രി (KNM), ഷുക്കൂർ കോണിക്കൽ ( കെ.എൻ.എം. മർകസുദഅവ),
ബഷീർ പുതുക്കുടി( പ്രസ്ക്ലബ്ബ്)
പി മുഹമ്മദ്( MSS ) എന്നിവർ സംസാരിച്ചു.
സംഘാടക സമിതി ജനറൽ കൺവീനർ സി അബ്ദു റഹ്മാൻ സ്വാഗതവും കൺവീനർ സലീം മേലേടത്ത് നന്ദിയും പറഞ്ഞു.
Post a Comment