മുക്കം :കെ വി വി ഇ എസ് അഗസ്റ്റിയൻമുഴി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ മൗന ജാഥയും,സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി ആദ്യക്ഷം വഹിച്ച യോഗത്തിൽ മുക്കം മുനിസിപ്പൽ കൗൺസിലർ പി. ജോഷില അനുശോചന പ്രമേയം അവതരിപ്പിച്ചു.
കേരളത്തിലെ വ്യാപാരി സമൂഹത്തിനേറ്റ ഏറ്റവും വലിയ പ്രഹരമാണ് ടി നസിറുദ്ധീന്റെ വിയോഗമെന്ന് യോഗം വിലയിരുത്തി.
വിവിധ രാഷ്ട്രീയ, സംഘടനാ പ്രധിനിധികൾ അനുശോചനാ പ്രഭാഷണം നടത്തി.
ബിജു കപ്പടച്ചാലിൽ (സിപിഐഎം ), റസാഖ് മാഷ് (ഇന്ധ്യൻ നാഷണൽ കോൺഗ്രസ് ), ടി നാളേശ ൻ(വ്യാപാരി സമിതി ),ജെയ്സൺ ജേക്കബ് (കേരള കോൺഗ്രസ് എം ),റൈനീഷ് നാട്ടുക്കൂട്ടം, ടി കെ സുബ്രഹ്മണ്യൻ, ലളിത ടീച്ചർ, പി. കെ റഷീദ്, ലത്തീഫ് എ. കെ, പ്രമോദ് സി, മോഹൻദാസ് എം സി, അബ്‌ദുറഹ്‌മാൻ, ബിജു എ സി, ഷിബു എസ്, നാസർ എന്നിവർ സംസാരിച്ചു.
Post a Comment