കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സൗത്ത് കൊടിയത്തൂർ കിഴക്കേകണ്ടി റോഡ് യാഥാർത്ഥ്യമായി.
വർഷങ്ങളായി ദുർഘടാവസ്ഥയിലായിരുന്ന ഈ റോഡ് വാർഡ് മെമ്പറുടെയും പ്രദേശവാസികളുടെയും ശ്രമഫലമായി പുതുതായി കോൺഗ്രീറ്റ് ചെയ്യുകയായിരുന്നു.
തെരെഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുകാരുടെ നിരന്തര ആവശ്യമായിരുന്ന ഈ റോഡ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൂർത്തീകരിച്ചത്.
മുൻ പഞ്ചായത്ത് ബോർഡിൻ്റെ ഭരണാനുമതി ലഭിച്ചിരുന്നെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ റോഡ് പ്രവൃത്തി നടന്നിരുന്നില്ല.
പ്രദേശത്തെ അബാലവൃദ്ധം ജനങ്ങളുടെ സാന്നിധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് റോഡിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ദിവ്യ ഷിബു, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.ടി റിയാസ്, ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് മെമ്പർ സുഹറ വെളളങ്ങോട്ട് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ അബ്ദുറഹിമാൻ കണിയാത്ത്,സി പി അബ്ബാസ്,സി.ടി നാസർ മാസ്റ്റർ,സി.ടി ഗഫൂർ മാസ്റ്റർ, മൊയ്തീൻ എള്ളങ്ങൽ,മുജീബ് അരിമ്പ്ര, പി പി യൂസുഫ്,ആലിക്കുട്ടി ഇ, ബഷീർ, സി പി സൈഫുദ്ദീൻ,റിയാസ്,സുറൂർകെ,ഉബൈദ്,റിയാസ്, അജ്മൽ പി.കെ,ഫൈസൽ, ടി,റഹീസ് സി,വീരാൻകുട്ടി കെ, എന്നിവർ സംബന്ധിച്ചു. റോഡെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിൽ പ്രദേശത്തുകാർ പായസവിതരണം നടത്തി.
പി പി ഉണ്ണിക്കമ്മു സ്വാഗതവും, ഇല്ലക്കണ്ടി ഹസ്സൻ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment