മുക്കം: വർഷങ്ങളായി കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ പെട്ട
ചെറുകുന്നത്ത് നിവാസികളുടെ ആവശ്യമായിരുന്നു പ്രദേശത്തേക്ക് ഇരുചക്രവാഹനമെങ്കിലും എത്തിച്ചേരുന്ന ഒരു ചെറിയ റോഡ് എന്നത്.നിരവധി തവണ ഈ ആവശ്യമുന്നയിച്ച് അധികാരികളെ സമീപിച്ചതുമാണ്. എന്നാൽ
ഇപ്പോൾ ഇത് യാഥാർത്ഥ്യമായതിന്റെ സന്തോഷത്തിലാണ് പരിസരവാസികൾ.
വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ വി. ഷംലൂലത്ത് മുൻകൈ എടുത്ത് പ്രദേശത്തേക്ക് ഇരുചക്രവാഹനമുൾപ്പെടെ യാത്ര ചെയ്യാൻ പറ്റുന്ന ഫുട്പാത്ത് യാഥാർത്ഥ്യമാക്കിയിരിക്കുകയാണിപ്പോൾ.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാർ യു ഡി എഫ് നേതാക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്തിരുന്നു. അന്ന് നൽകിയ ഉറപ്പ് പാലിക്കാനായതിൽ സന്തോഷമുണ്ടന്ന് വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമായ വി. ഷംലുലത്ത് പറഞ്ഞു. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കാരക്കുറ്റി ജി എൽ പി സ്കൂൾ - ചെറുകുന്നത്ത് ഫൂട് പാത്ത് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീകരിച്ചിരിക്കുന്നത്. ഫുട്പാത്ത് ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് നിർവഹിച്ചു. ചടങ്ങിൽ എം എ അബ്ദുറഹിമാൻ,സി പി അബ്ദുൽ അസീസ്, എ.പിജസ്ലി, പി.അഹമ്മദ് , വി.അഹമ്മദ് , അബ്ദുസ്സലാം,സി വി അബ്ദുറഹിമാൻ, ആരിഫ്, സി.കെഅബ്ദുറഹിമാൻ , സി.കെഅബ്ദുള്ള തുടങ്ങിയവർ പങ്കെടുത്തു.
Post a Comment