നവീകരിച്ച പന്നിക്കോട് ഓട്ടിസം സെൻ്റർ ഉദ്ഘാടനം ചെയ്തു.


മുക്കം: ഓട്ടിസം ബാധിച്ച വിദ്യാർത്ഥികൾക്കായി പ്രവർത്തിക്കുന്ന പന്നിക്കോട് ഓട്ടിസം സെൻ്റർ നവീകരണ പ്രവൃത്തി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്തു. കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് അനുവദിച്ച 3 ലക്ഷം രൂപ ചിലവഴിച്ചാണ് സെൻ്റർ നവീകരിച്ചത്. കെട്ടിടം പെയിൻ്റടിച്ച് മനോഹരമാക്കുകയും ശിശു സൗഹൃദമാക്കുകയും ചെയ്തിട്ടുണ്ട്. മുറ്റം ഇൻറർലോക്ക് പതിക്കുന്നതിൻ്റെയും ചുറ്റുമതിൽ നിർമ്മിക്കുന്നതിൻ്റെ പ്രവൃത്തിയും അടുത്ത ദിവസം നടക്കും.




നവീകരിച്ച കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി.എസ്.എസ്.കെ ജില്ല പ്രോഗ്രാം ഓഫീസർ വി.ടി. ഷീബ മുഖ്യാഥിതിയായി., എം.ടി. റിയാസ്, ദിവ്യ ഷിബു, മറിയം കുട്ടിഹസ്സൻ, ജോസഫ് തോമസ്, അബ്ദുൽ നസീർ, എൽ.കെ. അഖിൽ കുമാർ,
അബ്ദു പാറപ്പുറം, സത്താർ കൊളക്കാടൻ, തുടങ്ങിയവർ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris