മുക്കം : വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡണ്ട് ടി.നസറുദ്ദീൻ അവർകളുടെ നിര്യാണത്തിൽ കെ വി വി ഇ എസ് മുക്കം യൂണിറ്റ് മൗനജാഥയും അനുശോചന സമ്മേളനവും സംഘടിപ്പിച്ചു. യൂണിറ്റ് പ്രസിഡണ്ട് കെ.സി നൗഷാദ് അധ്യക്ഷത വഹിച്ച യോഗത്തിൽ മുക്കം മുൻസിപ്പൽ ചെയർമാൻ പി ടി ബാബു അനുശോചന പ്രമേയം വായിച്ചു.
ജില്ലാ സെക്രട്ടറി റഫീഖ് മാളിക, വി.കെ വിനോദ്, ബാബു പൈക്കാട്ട് ,സി.കെ കാസിം, ഷാജി കുമാർ, ജയപ്രകാശ്, സുബൈർ, കെ.സി ആലി, അൻവർ കെ.സി, സിദ്ധീഖ് എം.കെ, കെ .കുഞ്ഞവറാൻ, വിമൽ ജോർജ്, ബാബു ചെമ്പറ്റ, പി.പി ലയിക്കലി, പി.പി അബ്ദുൽ മജീദ്,റസാക്ക്,പുരുഷോത്തമൻ,ടി.എ അശോകൻ തുടങ്ങി രാഷ്ട്രീയ ,സാമൂഹിക,സാംസ്‌കാരിക മേഖലയിലുള്ള പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.
Post a Comment