കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് 2021-2022 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ആറാം വാർഡിലെ ചേലുപാറഉമ്മി ക്കുഴി റോഡിന്റെ ഉദ്ഘാടനം നാട്ടുകാരുടെയും, പ്രദേശവാസികളുടെയും സാന്നിധ്യത്തിൽ കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി ഷംലൂലത്ത് നിർവഹിച്ചു.
മലയോരമേഖലയിലെ സാധാരണക്കാർ താമസിക്കുന്ന ഈ പ്രദേശത്ത് മഴക്കാല യാത്രാദുരിതത്തിന് ആശ്വാസമാവുകയാണ്. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ചിരകാല സ്വപ്നമാണ് പൂവണിയുന്നത്. വാർഡ് മെമ്പർ ദിവ്യ ഷിബു അധ്യക്ഷത വഹിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്തുകാർക്ക് നൽകിയ വാഗ്ദാനമാണ് പാലിച്ചതെന്ന് ദിവ്യഷിബു പറഞ്ഞു.
വൈസ് പ്രസിഡണ്ട് കരിം പഴങ്കൽ, ഫസൽ കൊടിയത്തൂർ, ബ്ലോക്ക് മെമ്പർ സുഫിയാൻ, ഷിജി മോൻ കിളിഞ്ഞിലികാട്ട്, ഉമ്മർ കൊന്നാലത്ത്, പോൾ ആന്റണി, അബൂട്ടി വളപ്പിൽ, നോബി തെക്കേൽ, സണ്ണി ഉമ്മിക്കുഴി എന്നിവർ സംസാരിച്ചു. ഷാഫി വേലി പുറവൻ, ജിജി നരിക്കുഴി, ഷാജു പാനക്കൽ എന്നിവർ നേതൃത്വം നൽകി.
Post a Comment