മാവൂര്‍: പഞ്ചായത്തിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. പിഡബ്ലിയുഡി അനുവദിച്ച സഥലത്താണ് നിര്‍മ്മാണം നടക്കുന്നത്. വയോജനസൗഹൃദമായ 3 ശുചിമുറികള്‍, ഫീഡിങ് സൗകര്യം എന്നിവ ഉള്‍പ്പെടെയാണ് വിശ്രമകേന്ദ്രം ഒരുങ്ങുന്നത്.
പൊന്‍പറക്കുന്ന് വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പ്രവേശനപാതയുടെ സമീപത്തായാണ് വിശ്രമകേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തിയത്.
ഭാവിയില്‍ വിനോദസഞ്ചാരികള്‍ക്കു കൂടി ഉപകാരപ്പെടുന്ന കേന്ദ്രമായി ഇത് മാറുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉമ്മര്‍ മാസ്റ്റര്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അപ്പുക്കുഞ്ഞന്‍ എന്നിവര്‍ പറഞ്ഞു.
Post a Comment