തേവർമല തേക്കും തോട്ടം കാഞ്ഞലാട് സഡക് റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു

കോടഞ്ചേരി. : ഉരുൾപൊട്ടലിൽ തകർന്ന തേവർമല തേക്കും
തോട്ടം കാഞ്ഞലാട് സഡക് റോഡ് പ്രവർത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് നിർവഹിച്ചു.




കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ കോടഞ്ചേരി ഡിവിഷൻ കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട തേക്കുംതോട്ടം, തേവർമല റോഡിന് 25 ലക്ഷം രൂപയും,തേവർമല കാഞ്ഞലാട് റോഡിന് 22.5 ലക്ഷം രൂപയുടെ ഫണ്ട് മാണ് അനുവദിച്ചിട്ടുള്ളത്.

ഒന്നാമത്തെ റീച്ച് ആയ തേക്കിൻ തോട്ടം, തേവർമല റോഡിന്റെ ആദ്യഘട്ട പ്രവർത്തി ഉദ്ഘാടനമാണ് നടത്തിയത്.

ഉരുൾപൊട്ടൽ മൂലം ഗതാഗത യോഗ്യമല്ലാതായി മാറിയ ഈ റോഡിന് 47.5 ലക്ഷം രൂപയാണ് രണ്ടു പദ്ധതികളിലായി അനുവദിച്ചിരിക്കുന്നത്.
ഈ വർഷം തന്നെ പണി പൂർത്തീകരിക്കും.

കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ്‌ തോമസ് അധ്യക്ഷത വഹിച്ചു.

ആഗസ്തി വെട്ടിക്കാമലയിൽ, ജോസ് പെരുംപള്ളി, ചിന്ന അശോകൻ,സജിനി രാമൻകുട്ടി, അബുബക്കർ മൗലവി,ലൈജു അരീപ്പറമ്പിൽ, പോൾട്ടി ഐസക്,ജോണി കടിയാമല,സിജോ പനച്ചിക്കൽ,അശ്വിൻ
ഈറ്റത്തോട്ടം തുടങ്ങിയ വർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris