മുക്കം: എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളുടെ ഫോക്കസ് ഏരിയ നിർണയത്തിലെ അശാസ്ത്രീയത പരിഹരിക്കുക, പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുക,അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, ഫയലുകളുടെ അനാവശ്യ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ. മുക്കം ഉപജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം എ.ഇ.ഒ. ഓഫീസിനു മുമ്പിൽ ധർണ നടത്തി
കെ.പി.എസ്.ടി.എ റവന്യൂ ജില്ലാ വൈസ് പ്രസിഡണ്ട് സുധീർ കുമാർ യു.കെ. പരിപാടി ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡന്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു.
റവന്യൂ ജില്ലാ ജോയിന്റ് സെക്രട്ടറി ഷെറീന ബി,അബ്ദുൾ മജീദ് കെ വി, ഷൺമുഖൻ കെ.ആർ,ജോയ് ജോസഫ്,സിറിൽ ജോർജ് എന്നിവർ പ്രസംഗിച്ചു
Post a Comment