കൂമ്പാറ : നാം അടക്കം ഓൺലൈൻ ലോകത്ത് ആസ്വദിക്കുമ്പോൾ നെറ്റ്‌വർക്ക് മൂലം കഷ്ടിച്ച് ഓൺലൈൻ ക്ലാസ്സ് കേൾക്കുന്ന കള്ളിപ്പാറ നിവാസികൾക്ക് കഴിഞ്ഞ ദിവസമാണ് ആ മാറ്റത്തിനു പ്രവാസി വ്യവസായി സിദ്ദീഖ് പുറായിലിന്റെ അവസരോചിതമായ ഇടപെടലിലൂടെ നീണ്ട നാളത്തെ ആഗ്രഹം സാധ്യമായത്
കൂമ്പാറയിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലം ഉള്ള ഇവിടെ 53 കുടുംബങ്ങൾ മാത്രമാണ് താമസിച്ച് വരുന്നത് . അവർ പഠനത്തിനും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കും പാറക്ക് മുകളിലോ മരത്തിന്റെ കൊമ്പിലോ ഒക്കെ കയറി കിട്ടുന്ന ഒറ്റ കട്ടകൾ ആയിരുന്നു ആശ്രയം.
ഇവിടെ കറന്റും മറ്റുമൊക്കെ ലഭിച്ചിരുന്നെങ്കിലും നെറ്റ് കണക്ഷൻ ഇല്ലായിരുന്ന ഇപ്പോഴും ഓൺലൈൻ പഠനം വീണ്ടും കോവിഡ് മൂലം വന്നപ്പോൾ ഇവർ എന്ത് ചെയ്യണമെന്നറിയാതെ നിൽക്കുകയായിരുന്നു
മുൻപ് കേരള വിഷൻന്റെ നെറ്റ്‌വർക്ക് ഉപയോഗിച്ച് രണ്ടു പേർക്ക് നെറ്റ്‌വർക്ക് സേവനം ലഭ്യമാക്കിയിരുന്നു. എന്നാൽ പിന്നീടാൻ എല്ലാവരിലും നെറ്റ്‌വർക്ക് പരാതി ഉയരുന്നതിനാൽ പ്രദേശത്തുക്കാർ പലരെയും സമീപിച്ചെങ്കിലും അവർക്കൊന്നും വേണ്ടവിധത്തിൽ ഒരു പരിഹാരം കണ്ടത്താൻ കഴിഞ്ഞിരുന്നില്ല തുടർന്നാണ് ഇവിടത്തെ ചെറുപ്പക്കാർ സ്ഥലം ഉടമയും പ്രവാസി വ്യവസായിയും ജീവ കാരുണ്യ പ്രവർത്തകനുമായ സിദ്ദിഖ് പുറായിൽ സമീപിച്ചത്
അദ്ദേഹം ഉടനടി പ്രദേശത്തെ മുഴുവൻ വീട്ടുകാർക്കും ഉടനടി നെറ്റ്‌വർക്ക് കിട്ടാൻ വേണ്ടി അധികൃതരെ ബന്ധപ്പെടുകയും അദ്ദേഹത്തിന്റെ സ്ഥലം ടവർ നിർമിക്കാൻ വിട്ടു നൽകുകയായിരുന്നു
Post a Comment