സൈക്കിൾ റാലി സംഘടിപ്പിച്ചു


പൂനൂർ: പരിചിന്തന ദിനത്തോടനുബന്ധിച്ച് പൂനൂർ ഗവ.ഹയർ സെക്കന്ററി സ്കൂളിലെ  ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സിന്റെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു. സൈക്കിൾ സവാരിയിലൂടെ വായു മലിനീകരണം  കുറയ്ക്കുക എന്ന  പ്രമേയവുമായി സംഘടിപ്പിച്ച റാലി പ്രിൻസിപ്പാൾ ടി.ജെ പുഷ്പവല്ലി ഫ്ലാഗ് ഓഫ് ചെയ്തു.




സ്കൗട്ട് മാസ്റ്റർമാരായ വി.എച്ച് അബ്ദുൾ സലാം, കെ വി ഹരി, ഗൈഡ് ക്യാപ്റ്റൻമാരായ  കെ എം സരിമ, വി.പി വിന്ധ്യ,എ.വി. മുഹമ്മദ്, എം സുധീഷ് എന്നിവർ നേതൃത്വം നൽകി. പി ടി എ പ്രതിനിധി അബ്ദുൽ നാസർ, സിറാജുദ്ധീൻ പന്നിക്കോട്ടൂർ, കെ അബ്ദുസ്സലീം, കെ അബ്ദുൾ ലത്തീഫ് , എ.പി ജാഫർ സാദിഖ്, ടി.പി അജയൻ, കെ ബിവിഷ, ലീന, ഹസ്ന  തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Post a Comment

Previous Post Next Post
Paris
Paris