ഐ എൻ എൽ സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന വർക്കിങ് കമ്മിറ്റി, സംസ്ഥാന കൗൺസില് എന്നിവ പിരിച്ചുവിട്ടു


പാർട്ടിയുടെ ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങള് നിറവേറ്റുന്നതില് വീഴ്ച വന്നതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. മന്ത്രി അഹമ്മദ് ദേവര്കോവിലിന്റെ നേതൃത്വത്തില് ചേര്ന്ന ഐ എൻ എൽ ദേശീയ കൗണ്സില് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.




മാര്ച്ച്‌ 31ന് മുമ്ബായി പുതിയ സംസ്ഥാന വര്ക്കിങ് കമ്മിറ്റി ചുമതലയേല്ക്കുന്ന വിധം അംഗത്വം കാമ്ബയിനും സംഘടനാ തെരഞ്ഞെടുപ്പും പൂർത്തിയാക്കുന്നതിന് ഏഴംഗ അഡ്ഹോക് കമ്മിറ്റിയെ അധികാരപ്പെടുത്തി. അഹമ്മദ് ദേവര്കോവിലായിരിക്കും കമ്മിറ്റി ചെയര്മാന്. അഖിലേന്ത്യാ ഉപാധ്യക്ഷന് കെ.എസ് ഫക്രൂദ്ദീന്, ദേശീയ ട്രഷറര് ഡോ. എ എ അമീന്, പിരിച്ചുവിടപ്പെട്ട സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. എ.പി. അബ്ദുല് വഹാബ്, ജന. സെക്രട്ടറി കാസിം ഇരിക്കൂര്, ട്രഷറര് ബി ഹംസ ഹാജി, വൈസ് പ്രസിഡന്റ് എം എം മാഹീന് എന്നിവരാണ് അഡ്ഹോക് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്.

Post a Comment

Previous Post Next Post
Paris
Paris