താമരശ്ശേരി: മുസ്ലിംലീഗ് അഖിലേന്ത്യ പ്രസിഡണ്ടും കേന്ദ്ര മന്ത്രിയുമായിരുന്ന ഇ.അഹമ്മദ് സാഹിബിന്റെ അഞ്ചാം ചരമവാർഷികത്തിൽ താമരശ്ശേരി പഞ്ചായത്ത്, തച്ചംപൊയിൽ വാർഡ് മുസ്ലിം ലീഗ് കമ്മറ്റി അനുസ്മരണം സംഘടിപ്പിച്ചു.
എം. മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ കൊടുവള്ളി മണ്ഡലം മുസ്ലിംലീഗ് ഉപാദ്ധ്യക്ഷൻ സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലീലീഗ് പ്രസിഡണ്ട് പി.സ് മുഹമ്മദലി മുഖ്യ അതിഥിയായ ചടങ്ങിൽ എം.എ ഗഫൂർ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. സയ്യിദ് അഷ്റഫ് തങ്ങൾ, നജീബ് തച്ചംപൊയിൽ,എം.ടി. അയൂബ് ഖാൻ, ജീലാനി കൂടത്തായ്,ഫസൽ മക്ക ബി.ആർ ആക്ഷ്യ,എൻ.പി മുഹമ്മദലി മാസ്റ്റർ തുടങ്ങിയവർ പ്രസംഗിച്ചു.
അൽത്താഫ് ടി.പി,റഷീദ് ചാലക്കര, അബ്ദുറഹിമാൻ കുട്ടി മാസ്റ്റർ,ടി.പി കാദർ, വി.സലീം,അലി തച്ചംപൊയിൽ,ഷാജൽ, ലത്തീഫ് മാസ്റ്റർ, ശംസു ടി.വി, എൻ.പി ഇബ്രാഹിം എന്നിവർ സംബന്ധിച്ചു. നസീർ ഹരിത സ്വാഗതവും പി. ബാരിമാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment