മെഡിക്കല്‍ കോളേജിലെ ആകാശപാത പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പൊതുജനങ്ങള്‍ക്ക് തുറന്നുനല്‍കി.

കോഴിക്കോട്:ആശുപത്രിയിലെ വിവിധ ബ്ലോക്കുകളെ ബന്ധിപ്പിച്ചാണ് ആകാശ പാത നിര്‍മ്മിച്ചത്. ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ചഅസ്ഥിരോഗ വിഭാഗം ഒപി ആരോഗ്യമന്ത്രി വീണാജോര്‍ജ് ഉദ്ഘാടനം ചെയ്തു.




മെഡിക്കല്‍ കോളേജ് ആശുപത്രി, സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍, പി.എം.എസ്.വൈ ബ്ലോക്ക് എന്നിവയെ പരസ്പരം ബന്ധിപ്പിച്ചാണ് ആകാശപാത നിര്‍മിച്ചത്. 172 മീറ്റര്‍ നീളവും 13 അടി വീതിയുമുള്ള പാതയിലൂടെ സഞ്ചരിക്കാന്‍ രോഗികള്‍ക്ക് ബാറ്ററി കാര്‍ സേവനമേര്‍പ്പെടുത്തും. ഭാരത് പെട്രോളിയം കോര്‍പറേഷന്റെയും മെഡിക്കല്‍ കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഘടനയുടെയും ധനസഹായത്തോടെയാണ് ആകാശപാതയുടെ നിര്‍മാണം പൂര്‍ത്തീകരിച്ചത്.

മറ്റു ബ്ലോക്കുകളിലേക്ക് മഴയും വെയിലുമേറ്റ് പോയിരുന്ന ആളുകള്‍ക്ക് പുതിയ പാത ഏറെ ആശ്വാസമാകുമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച്‌മന്ത്രി പറഞ്ഞു മുഹമ്മദ് റിയാസ് പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലെ ഭൗതിക സൗകര്യം ഇനിയും മെച്ചപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

Previous Post Next Post
Paris
Paris