താമരശ്ശേരി ടൗണിൽ കലുങ്ക് പണി ആരംഭിച്ചു.ഗതാഗത നിയന്ത്രണത്തിൽ ഇളവ്.ഇരു ഭാഗത്തേക്കുള്ള വാഹനങ്ങളും ടൗൺ വഴി കടന്ന് പോകും.


താമരശ്ശേരി: താമരശ്ശേരി പട്ടണത്തിൽ ബസ്സ് ബേക്ക് സമീപം കലുങ്ക് പണി ആരംഭിച്ചു.

ഇതേ തുടർന്ന് ടൗണിൽ ഏർപ്പെടുത്തിയിരുന്ന ഗതാഗത നിയന്ത്രണത്തിൽ അഴവു വരുത്തി.




ഇരു വശത്തേക്ക് പോകുന്ന വാഹനങ്ങളും നിയന്ത്രണങ്ങളോടെ ടൗൺ വഴി തന്നെ കടന്നു പോകും.

നേരത്തെ ചുങ്കം കുടുക്കിൽ ഉമ്മരം വഴിയും, പരപ്പൻ പൊയിൽ - തച്ചംപൊയിൽ വഴിയും വാഹനങ്ങൾ തിരിച്ചു വിടുമെന്ന് അറിയിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനത്തിൽ മാറ്റം വരുത്തുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris