വനിതാ കൂട്ടായ്മ കൃഷിയിറക്കി


കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് സഹകരണ കുടുംബശ്രീ കൂട്ടായ്മയും പ്രദേശത്തുകാരുടെടെയും  സഹകരണത്തോടു കൂടി സൗത്ത് കൊടിയത്തൂർ ആന്യം പാടത്ത് പച്ചകൃഷിക്ക് തുടക്കമായി.




പ്രദേശത്തെ വനിതകളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്.കൃഷി നടൽ പരിപാടി കൃഷി ഓഫീസർ ഫെബിത ഉദ്ഘാടനം ചെയ്തു.വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ,വാർഡ് വികസന കമ്മറ്റി കൺവീനർ പി.പി ഉണ്ണിക്കമ്മു, നാസർ കണക്കഞ്ചേരി,മൂസ തറമ്മൽ, സഹകരണ കുടുംബശ്രീ അംഗങ്ങൾ,  വനിത കർഷകർ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

Post a Comment

Previous Post Next Post
Paris
Paris