പയ്യോളി: അടുത്തിടെ മരണപ്പെട്ട പയ്യോളി ഇരിങ്ങത്ത് സ്വദേശി ലോറി ഡ്രൈവർ രങ്കേഷിന്റെ കുടുംബത്തിന് ധനസഹായം കൈമാറി. കോഴിക്കോട് ഡ്രൈവേഴ്സ് കൂട്ടായ്മ സ്വരൂപിച്ച ഒരു ലക്ഷത്തി അമ്പതിനായിരം രൂപയുടെ ചെക്ക് കൂട്ടായ്മ സെക്രട്ടറി മൻസൂർ ചെലവൂർ രങ്കേഷിന്റെ ഭാര്യക്ക് കൈമാറി.
ജില്ലയിലെ ഡ്രൈവേഴ്സ് കൂട്ടായ്മയായ കോഴിക്കോട് ഡ്രൈവേഴ്സ് അംഗമായിരുന്നു നിര്യാതനായ രങ്കേഷ്. ഗൃഹനാഥന്റെ നിര്യാണത്തെത്തുടർന്ന് കുടുംബം ഏറെ പ്രതിസന്ധിയിലാണ്.
പറക്കമുറ്റാത്ത രണ്ട് ആൺകുട്ടികളിൽ ഇളയകുട്ടി അസുഖത്തെ തുടർന്നു ചികിത്സയിൽ കഴിയുകയാണ്.
കൂട്ടായ്മ ട്രഷറർ രമനീഷ് (കുട്ടൻ ) കോരങ്ങാട് ,കോർഡിനേറ്റർ സുഭിലാഷ് തൊട്ടിൽപ്പാലം, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗംഗാധരൻ കൂടരഞ്ഞി, ഷാജി മൊടക്കല്ലൂർ,കിരൺ മേപ്പയൂർ,നാസർ പെരുമ്പള്ളി,മുൻ ജില്ലാ കമ്മിറ്റി മെമ്പറായ ഷിജിൽ സേനാവതി, സംഘടന മെമ്പർ സന്തോഷ് കൂടരഞ്ഞി. എന്നിവർ സന്നിഹിതരായിരുന്നു.
Post a Comment