കോഴിക്കോട്: പൊള്ളുന്ന വേനലിൽ പൊള്ളുന്ന വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ടുന്ന അവസ്ഥക്ക് അറുതി വരുത്തണമെന്നും സർക്കാർ കുപ്പിവെള്ളത്തിൻ്റെ വില നിയന്ത്രിക്കുന്നതിയി പ്രത്യേക നിയമ നിർമ്മാണം നടത്തണമെന്നും എം.ഇ.എസ് കോഴിക്കോട് താലൂക്ക് കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു.
സർക്കാർ പുറപ്പെടുവിച്ച കുപ്പിവെള്ള വില നിയന്ത്രണ ഉത്തരവ് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി സ്റ്റേ ചെയ്തതിനാൽ പ്രത്യേക നിയമം കൊണ്ട് വന്നാലെ പ്രശ്നത്തിന് പരിഹാരമുണ്ടാവു എന്ന് യോഗം വിലയിരുത്തി. കൊള്ള ലാഭം എടുത്ത് കുടിവെള്ളം വിൽക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദാഹം അകറ്റുന്നത് പുണ്യ പ്രവർത്തിയാണെന്നും ആയത് കൊണ്ട് തന്നെ കുപ്പി വെള്ള നിർമാണ യൂണിറ്റുകൾക്ക് സർക്കാർ സബ്സിഡിയും മറ്റും നൽകി വില നിയന്ത്രണത്തിൽ കൊണ്ട് വരണമെന്നും യോഗം അഭിപ്രായപ്പെട്ടു.
എം.ഇ.എസ് സെൻട്രൽ കോളജ് മാനേജിംഗ് കമ്മിറ്റി ചെയർമാൻ പി.എച്ച് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.ഇ. എസ് ജില്ലാ പ്രസിഡണ്ട് പി.കെ. അബ്ദുൽ ലത്തീഫ് അദ്ധ്യക്ഷനായിരുന്നു.
കെ.എം.ഡി മുഹമ്മദ് റിട്ടേണിംഗ് ഓഫീസറായിരുന്നു.
എം.ഇ.എസ് യുത്ത് വിംഗ് സെക്രട്ടറി ഡോ. റഹീം ഫസൽ, കെ.വി. സലീം, പി.ടി. ആസാദ്, ടി.പി.എം സജൽ, ഡോ. ഹമീദ് ഫസൽ, ഹാഷിം കടാകലകം, നവാസ് കോയിശ്ശേരി . ആർ.കെ. ഷാഫി എന്നിവർ സംസാരിച്ചു
പറഞ്ഞു. എം.ഇ.എസ് ജില്ലാ സെക്രട്ടറി എ.ടി.എം അഷ്റഫ് സ്വാഗതവും എം.ഇ. എസ് താലൂക്ക് സെക്രട്ടറി അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു.
2022-2025 വർഷത്തേക്കുള്ള ഭാരവാഹികളായി
ഹാഷിം കടാകലകം (പ്രസിഡണ്ട്)
അഡ്വ.ഷമീം പക്സാൻ (സെക്രട്ടറി)
എം. അബ്ദുൽ ഗഫൂർ (ട്രഷറർ)
വി ഹാഷിം (വൈസ് - പ്രസിഡണ്ട്)
സാജിദ് തോപ്പിൽ (ജോ. സെക്രട്ടറി)
എന്നിവരെ തിരഞ്ഞെടുത്തു.
Post a Comment