കോടഞ്ചേരി: തിരുവമ്പാടി എസ്റ്റേറ്റിലെ ശാന്തിനഗർ തോട്ട ഭൂമിയിൽ ഇറങ്ങിയ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ഫോറസ്റ്റ് എം പാനലിൽപ്പെട്ട കുന്നുംപുറത്ത് തങ്കച്ചനാണ് ഇന്നലെ രാത്രി ഉദ്ദേശം 90 കിലോയോളം തൂക്കം വരുന്നപന്നിയെ വെടിവെച്ചു കൊന്നത്. വിളകൾ നശിപ്പിക്കുന്ന 50 മത്തെ പന്നിയെയാണ് ഇദ്ദേഹം വെടിവെച്ചു കൊല്ലുന്നത്.
എടത്തറ സെക്ഷൻ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വാർഡ് മെമ്പർ സിബി ചിരണ്ടായത്തിൻ്റെയും നേതൃത്വത്തിൽ തുടർ നടപടികൾക്കുശേഷം ജഡം മറവു ചെയ്യുകയും ചെയ്തു.
Post a Comment