താമരശ്ശേരി: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് വിഷൻ 2021-26-ൻ്റെ ഭാഗമായി നടപ്പിലാക്കുന്ന പാവപ്പെട്ട കുട്ടികൾക്ക് വീട് വെച്ചു നൽകുന്ന സ്നേഹഭവനം പദ്ധതി പൊതു സമൂഹത്തിന് മാതൃകാപരമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ. താമരശ്ശേരി ഉപജില്ലയിൽ ഈങ്ങാപ്പുഴയിൽ നിർമ്മിച്ച സ്നേഹഭവനത്തിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ചടങ്ങിൽ കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ അധ്യക്ഷത വഹിച്ചു. മെമൻ്റോസമർപ്പണം പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആയിഷക്കുട്ടി സുൽത്താൻ നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം അംബിക മംഗലത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗം കുട്ടിയമ്മ മാണി, വാർഡ് മെമ്പർ ശ്രീജ ബിജു, ഗൈഡ്സ് സ്റ്റേറ്റ് കമ്മീഷണർ സലോമി, അസിസ്റ്റൻ്റ് സ്റ്റേറ്റ് കമ്മീഷണർ എം.രാമചന്ദ്രൻ ,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എൻ.കെ പ്രേമൻ, അസിസ്റ്റൻറ് സ്റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ പി.പ്രശാന്ത്, പി ടി എ പ്രസിഡൻറ് ഫാ ജോസഫ് പി വർഗീസ്, ഹെഡ്മാസ്റ്റർ റെനി വർഗീസ്, സ്റ്റേറ്റ് ഓർഗനൈസിങ്ങ് കമ്മീഷണർ ഗൈഡ് ഷീല ജോസഫ്, ജില്ലാ കമ്മീഷണർ വി.ഡി.സേവ്യർ, സി.കെ ബീന, ത്രേസ്യാമ്മ തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി വി.റ്റി.ഫിലിപ്പ് സ്വാഗതവും സബ് ജില്ലാ സെക്രട്ടറി സിസ്റ്റർ ജോൺസി നന്ദിയും പറഞ്ഞു.
ആറ് ലക്ഷം രൂപ ചിലവഴിച്ച് സുമനസുകളുടെ സഹായത്തോടു കൂടിയാണ് സ്കൗട്ട്സ് ആൻ്റ് ഗൈഡ്സ് സ്നേഹഭവനം പൂർത്തിയാക്കിയത്.
Post a Comment