മുക്കം: ഹൈകോടതി നിര്‍ദേശപ്രകാരം സെക്രട്ടറി നല്കിയ അനുമതിയാണ് വിവാദങ്ങളും, പ്രതിഷേധവും കണക്കിലെടുത്ത് ഇന്നലെ ചേര്‍ന്ന പ്രത്യേക ഭരണസമിതി യോഗം ആറു മാസത്തേക്ക് തടഞ്ഞത്.
ഖനനം മൂലമുള്ള പ്രശ്നങ്ങള്‍ പഠിക്കുന്നതിനായി ഉപസമിതിയും രൂപവത്കരിച്ചിട്ടുണ്ട്. ഉപസമിതിയുടെ റിപ്പോര്‍ട്ടും ജൈവ വൈവിധ്യ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും പരിഗണിച്ചാവും തുടര്‍ നടപടികള്‍. സര്‍ട്ടിഫിക്കറ്റുകള്‍ നല്കിയ വിവിധ വകുപ്പുകള്‍ക്ക് കത്തുകള്‍ അയക്കാനും യോഗം തീരുമാനിച്ചതായി പ്രസിഡന്റ് വി.പി. സ്മിത പറഞ്ഞു.ക്വാറിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സെക്രട്ടറി ഭരണസമിതിയെ അറിയിച്ചിരുന്നില്ലെന്നും പ്രസിഡന്റ് പറഞ്ഞു.
അതേ സമയം ക്വാറിക്ക് അനുവദിച്ച ലൈസന്‍സ് റദ്ദ് ചെയ്യാത്ത നടപടി ക്വാറി ഉടമകളുമായുള്ള ഒത്തുകളിയുടെ ഭാഗമാണന്ന് ആരോപിച്ച് എല്‍.ഡി.എഫ് അംഗങ്ങള്‍ ഭരണ സമിതി യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ലൈസന്‍സ് റദ്ദ് ചെയ്ത് കോടതിയില്‍ പോകണമെന്നും, 2007 ലെ ഉരുള്‍പൊട്ടല്‍ സമയത്ത് ഭൗമശാസ്ത്ര വിഭാഗം ഉള്‍പ്പെടെ നടത്തിയ പഠനത്തില്‍ കാരശേരിയില്‍ ഇത്തരം പ്രവൃത്തികള്‍ക്ക് അനുമതി നല്‍കരുതെന്ന് നല്കിയ റിപ്പോര്‍ട്ട് കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും എല്‍.ഡി.എഫ് മെംബര്‍മാര്‍ ആവശ്യപ്പെട്ടെങ്കിലും അംഗീകരിക്കാത്തതിനെ തുടര്‍ന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
Post a Comment