കോഴിക്കോട് : വിവാഹദിവസം വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെ മകൾ മേഘ(30)യാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ കുളിക്കാനായി മുറിയിൽക്കയറിയ മേഘ ഏറെനേരം കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് ബന്ധുക്കൾ വാതിൽ പൊളിച്ചപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. നഴ്സിങ് വിദ്യാർഥിനിയാണ്. അമ്മ: സുനില. സഹോദരൻ: ആകാശ്. മെഡിക്കൽ കോളേജ് എ.സി.പി. കെ.സുദർശൻ, ചേവായൂർ സ്റ്റേഷൻ ഓഫീസർ പി. ചന്ദ്രബാബു എന്നിവർ സ്ഥലത്തെത്തി. ചേവായൂർ പോലീസ് അസ്വാഭാവികമരണത്തിന് കേസെടുത്തു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)
Post a Comment