വെള്ളലശ്ശേരി : ഇബ്രാഹിം മുസ്‌ലിയാർ റിലീഫ് കമ്മിറ്റി (IMRA) വെള്ളലശ്ശേരിയുടെ ബിരിയാണി ചലഞ്ചിന്റെ ഫണ്ട് ഉദ്ഘാടനം കെ അബ്ദുസലാം ഹാജിയിൽ നിന്നും ഫണ്ട് സ്വീകരിച്ചു കൊണ്ട് മഹല്ല് പ്രസിഡൻറ് പി പി മൊയ്തീൻ ഹാജി നിർവഹിച്ചു . മഹല്ല് ഖത്തീബ് അബൂബക്കർ യമാനി, ഇമ്ര പ്രസിഡണ്ട്, അഹമ്മദ് കുട്ടി കണ്ണിയലത്ത്, സെക്രട്ടറി ഷറഫുദ്ദീൻ പി.പി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
2022 മാർച്ച് 12 ന് വെള്ളലശ്ശേരിയിൽ വെച്ചാണ് ബിരിയാണി ചലഞ്ച് നടത്തുന്നത്. ഇതുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 9961430343 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് എന്ന് ഭാരവാഹികൾ അറിയിച്ചു.
Post a Comment