കേരള സ്‌റ്റേറ്റ് കുക്കിംഗ് വർക്കേഴ്സ് യൂണിയൻ(KSCWU) ജില്ലാ പ്രവർത്തക കൺവൻഷൻ തിരൂരിൽ വെച്ച് നടന്നു. ജില്ലാ പ്രസിഡണ്ട് ഉമ്മർ വേങ്ങരയുടെ അദ്ധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഉസ്മാൻപാറയിൽ ഉൽഘാടനം ചെയ്തു.പ്രസ്തുത പരിപാടിയിൽ ജില്ലാ സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം, സംസ്ഥാന നേതാക്കളായ സക്കീർ ഹുസൈൻ കാവനൂർ, സലാം മഞ്ചേരി ,അച്ചുതൻ വണ്ടൂർ, ജംസി എടക്കര, തുടങ്ങിയവരും ജില്ലാ നേതാക്കളും ,മണ്ഡലം നേതാക്കളും പങ്കെടുത്തു.
പുതിയ ഭാരവാഹികളായി പ്രസിഡണ്ട് അച്ചുതൻ വണ്ടൂർ, സെക്രട്ടറി കുഞ്ഞിമോൻ കുറിയോടം, ട്രഷറർ പ്രകാശൻ തവനൂർ, എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി സിദ്ധീഖ് മഞ്ചേരി ,ഉമ്മർ വേങ്ങര, ഗഫൂർ തവനൂർ, ഹംസത്ത് തിരൂർ, അലിവളാഞ്ചേരി ,ജോ. സെക്രട്ടറിമാരായി അഹമ്മദ് കുഞ്ഞിപ്പ, വഹാബ്, ബേബി എടക്കര, നൗഷാദ് വണ്ടൂർ, ബക്കർ പൊന്നാനി, തുടങ്ങിയവരെയും തെരഞ്ഞടുത്തു
Post a Comment