കട്ടപ്പന-ആനക്കാംപൊയിൽ KSRTC സൂപ്പർ ഫാസ്റ്റ് സർവീസിന്റെ 12-ാം വാർഷികം ആഘോഷിച്ചു.


ഹൈ റേഞ്ച് റോക്കറ്റ് എന്ന അപര നാമത്തിൽ അറിയപ്പെടുന്ന  കട്ടപ്പന- ആനക്കാംപൊയിൽ സൂപ്പർ ഫാസ്റ്റ് സർവീസ് ന്റെ പന്ത്രണ്ടാം വാർഷികം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടു ആനക്കാംപൊയിൽ മാവാതുക്കലിൽ വെച്ച് സങ്കടിപ്പിച്ചു.ബസിലെ ജീവനക്കാരെ ആദരിക്കുകയും ബസിനാവശ്യമായ ഡെസ്റ്റിനേഷൻ ബോർഡ്,കട്ടപ്പന KSRTC ഡിപ്പോക്കുള്ള മൊമെന്റോ,ഈ വർഷം ഏറ്റവും കുടുതൽ കളക്ഷനടച്ച നാസർ . സുഭാഷ് എന്നീ ജീവനക്കാരെ ഹാരമണിയിച്ചു ആദരിച്ചു. ബസ് വർണ്ണ ബലൂണുകൾ റിബൺ ഉപയോഗിച്ച് അലങ്കരിച്ചു.




മലയോര മേഖല കെ എസ് ആർ ടി സി ഫോറം,മാ വാതുക്കൽ പൗരാവലി - കാരുണ്യ സ്വാശ്രയസംഘം എന്നിവർ ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
 നാരായണൻ മാവാ തുക്കൽ ബാസിത് തോട്ടുമുക്കം,ബഷീർ മരഞ്ചാട്ടി , ജോസ് കളപുരക്കൽ ജോസ് വഞ്ചി ത്താനം ആന്റണി മാവേലിൽ ബിന്ദു വയലിൽ  എന്നിവർ നേതൃത്വം നല്കി.

Post a Comment

Previous Post Next Post
Paris
Paris