മുക്കം : കാരശ്ശേരി പഞ്ചായത്തിലെ കറുത്ത പറമ്പ് കേന്ദ്രീകരിച്ച് കരിങ്കൽ ക്വോറിയ്ക്ക് അനുമതി നൽകിയ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ LDF നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി . ഭരണ സമിതിയെ നോക്ക് കുത്തിയാക്കിക്വോറിയ്ക് അനുമതി നൽകിയതിൽ ലക്ഷങ്ങളുടെ സമ്പത്തിക അഴിമതിനടന്നിട്ടുണ്ടെന്ന് LDF നേതാക്കൾ പറഞ്ഞു .
ഇത് ഒരു വിഭാഗം കോൺഗ്രസ്സ് നേതാക്കളുടേയും ചില കോൺഗ്രസ്സ് ഗ്രാമപഞ്ചായത്ത് മെമ്പർമാരുടെയും അറിവോടും സമ്മതത്തോടും കൂടി കാണ്.വലിയപറമ്പ് തോണ്ടയിൽ,തെയ്യത്തുംക്കാവ് പ്രദേശത്തെ ആളുകൾ കുടിവെളളത്തിന് ആശ്രയിക്കുന്ന കുടിവെള്ള ശ്രോതസുകൾ ഉൾപ്പെട്ട പ്രദേശങ്ങളിൽ കരിങ്കൽ ക്വോറിയ്ക്ക് നൽകിയ അനുമതി ഉടൻ റദ്ദാക്കണമെന്നും, മാന്ത്ര കുടിവെള്ള പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് അനുവദിച്ച പതിനഞ്ച് ലക്ഷം രൂപ ഉപയോഗിച്ച് പ്രവർത്തി പൂർത്തീകരിക്കാൻ അനുമതി നൽകണമെന്നും, ഭരണ സമിതി അറിയാതെ DPCയ്ക് സമർപ്പിച്ച റിവൈസ് പദ്ധതികൾ റദ്ദ് ചെയ്യണമെന്നും ധർണ്ണയിൽ പങ്കെടുത്തവർ ആവശ്യപെട്ടു. നോർത്ത് കാരശ്ശേരി യാൽ നിന്നും പ്രകടനമായാണ് പഞ്ചായത്തിലേക്ക് വന്നത്. ധർണ്ണ CPI (M) ഏരിയാ സെക്രട്ടറി vk വിനോദ് ഉത്ഘാടനം ചെയ്തു. ജനതാദൾ നേതാവ് സുബൈർ അധ്യക്ഷനായി. ഷാജികുമാർ , EP ബാബു, സജി തോമസ്, KP വിനു,തുടങ്ങിയവർ സംസാരിച്ചു. KP ഷാജി സ്വാഗതം പറഞ്ഞു. LDF ഗ്രാമ പഞ്ചായത്ത് മെമ്പർ മാർ നേതൃത്വം നൽകി
Post a Comment