കൊടിയത്തൂരിൽ 17 കോടി രൂപയുടെ ബജറ്റ് : കാർഷിക മേഖലക്കും കുടിവെള്ള വിതരണത്തിനും മുൻഗണന


മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ 2022-2023 വർഷത്തേക്ക് 17 കോടി രൂപയുടെ ബജറ്റ്. 17,18,18,696 രൂപയുടെ വരവും, 16,61,36,900 രൂപ ചിലവും 56,81,796 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റാണ് വൈസ് പ്രസിഡൻ്റ് കരീം പഴങ്കൽ അവതരിപ്പിച്ചത്.
കാർഷിക മേഖലക്കും കുടിവെള്ള വിതരണത്തിനും വിദ്യാഭ്യാസ മേഖലക്കും
മുൻഗണന നൽകുന്നതാണ് ബജറ്റ് .




.കാർഷിക മേഖലയിൽ ചെറുവാടി പുഞ്ചപ്പാടത്ത് നെൽകൃഷി വർധിപ്പിക്കുന്നതിന് പദ്ധതി ആവിഷ്ക്കരിക്കും. കൃഷിയിടങ്ങളിലേക്കുള്ള ജലസേചന പദ്ധതിയും കാർഷിക മേഖലയിൽ യന്ത്രവൽക്കരണവും പ്രാേത്സാഹിപ്പിക്കുന്നതിനും പദ്ധതിയുണ്ട്. കല്ലൻ തോട് ജലസേചന പദ്ധതിക്കും തുക വകയിരുത്തിയിട്ടുണ്ട്.
തോട്ടുമുക്കത്ത് കൃഷിഭവൻ സബ് സെൻ്റർ സ്ഥാപിക്കുന്നതിനും നടപടി സ്വീകരിക്കും.
ആരോഗ്യ മേഖലയിൽ തോട്ടുമുക്കത്ത് ആരോഗ്യ കേന്ദ്രം പുനർനിർമ്മിക്കാനും കൊടിയത്തൂർ മാക്കൽ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനും ഹോമിയോ ആയുർവേദ ആശുപത്രികളുടെ ആധുനിക വൽക്കരണത്തിനും തുക വകയിരുത്തിയിട്ടാണ്ട്.വിദ്യാഭ്യാസ മേഖലയിലും നിരവധി പദ്ധതികൾ നടപ്പാക്കും.അംഗൻവാടികൾ കേന്ദ്രീകരിച്ച് മിനി ലൈബ്രറികൾ, തോട്ടുമുക്കം യു പി സ്കുളിന് പുതിയ കെട്ടിടം, പ്രാഥമിക വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്കായി കലാമേള, അംഗൻവാടി സൗന്ദര്യവൽക്കരണം, പൊതു വിദ്യാലയങ്ങളുടെ ആധുനിക വൽക്കരണം, ഭിന്നശേഷി വിദ്വാർത്ഥികൾക്കായി തൊഴിൽ പരിശീലന കേന്ദ്രവും, കലാകായിക പ്രത്യേക പദ്ധതികൾ. കൊടിയത്തൂരിലെ സാംസ്കാരിക നിലയത്തിൽ പ്രവർത്തിക്കുന്ന ഫിനിഷിംഗ് സ്കൂളിൽ പി.എസ്. സി കോച്ചിംഗ് സെൻറർ, ജാഗ്രത സമിതി ഓഫീസ് എന്നിവയും ആരംഭിക്കും.
എന്നിവയും നടപ്പാക്കും. ജൽ ജീവൻ മിഷൻ പദ്ധതി പൂർത്തീകരിച്ച് മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കും.
മാലിന്യ നിർമാർജനത്തിനായി എം സി എഫ് സ്വന്തം കെട്ടിടത്തിൽ യാഥാർത്ഥ്യമാക്കുന്നതിനും തുക വകയിരുത്തിയിട്ടുണ്ട്. പശ്ചാത്തല മേഖലയിൽ കഴിഞ്ഞ വർഷം പൂർത്തിയാക്കിയ നിരവധി റോഡുകൾക്ക് പുറമെ മറ്റ് റോഡുകളും നിർമ്മിക്കും. പഞ്ചായത്തിലെ രണ്ട് ലക്ഷം വീട് കോളനികളുടെ നവീകരണം പൊതു ജന പങ്കാളിത്തത്തോടെ പൂർത്തിയാക്കും. പഞ്ചായത്തിൽ ആഴ്ചചന്തകൾ ആരംഭിക്കുന്നതിനും പട്ടികജാതി വിദ്യാർത്ഥികൾക്ക് ലാപ്ടോപ്പ് നൽകൽ, എസ് എസ് എൽ സി വിദ്യാർത്ഥികൾക്ക് പഠന പരിശീലന സഹായി നൽകൽ, എന്നിവക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
കായിക മേഖലയിൽ കൊടിയത്തൂർ പഞ്ചായത്ത് മിനിസ്റ്റേഡിയം വിപുലീകരണം, പന്നിക്കോട്, സൗത്ത് കൊടിയത്തൂർ എന്നിവിടങ്ങളിൽ മിനി സ്റ്റേഡിയം നിർമ്മാണം എന്നിവക്കും ഫണ്ട് നീക്കിവെച്ചിട്ടുണ്ട്. കൊടിയത്തൂരിലും കാരക്കുറ്റിയിലും നീന്തൽകുളം നിർമ്മിക്കാനും തുക അനുവദിച്ചിട്ടുണ്ട്.
വിധവകൾക്കായി ആട് ഗ്രാമം പദ്ധതി, ഇരുവഴിഞ്ഞി തീരത്ത് ബാംബു ഗാർഡൻ, മിനി ടർഫ്, എരഞ്ഞമാവ് - പന്നിക്കോട്- ചുള്ളിക്കാപറമ്പ് റോഡരികിൽ തണൻ മരങ്ങൾ വെച്ചുപിടിപ്പിക്കൽ, എരഞ്ഞിമാവ് പന്നിക്കോട് അങ്ങാടികൾ സൗന്ദര്യവൽക്കരണം, പട്ടികജാതി വിഭാഗങ്ങൾക്കായി കിടാരി പദ്ധതി, കിഡ്നി രോഗികൾക്ക് സൗജന്യ മരുന്ന് വിതരണത്തിനൊപ്പം കാൻസർ രോഗികൾക്കും സൗജന്യ മരുന്ന് വിതരണം, പാലിയേറ്റീവ് പ്രവർത്തനങ്ങൾക്ക് ധനസഹായം, എന്നിവയും പ്രധാന പദ്ധതികളാണ്. യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. ഷംലുലത്ത് അധ്യക്ഷത വഹിച്ചു.

Post a Comment

Previous Post Next Post
Paris
Paris