പ്ലസ് ടു പരീക്ഷകൾ നാളെ മുതൽ ആരംഭിക്കും. ഏപ്രിൽ 18നും 20നും പരീക്ഷയില്ല


ഈ വർഷത്തെ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷകൾ നാളെ ആരംഭിക്കും. ഏപ്രിൽ 26വരെയാണ് പ്ലസ് ടു പരീക്ഷകൾ. പ്ലസ് ടു പ്രാക്ടിക്കൽ പരീക്ഷ മെയ് 3മുതൽ ആരംഭിക്കും. പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ എല്ലാം പൂർത്തിയായതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.




ജെഇഇ മെയിൻ പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ പ്ലസ് ടു പരീക്ഷകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഏപ്രിൽ 18ന് നടത്താനിരുന്ന ഇംഗ്ലീഷ് പരീക്ഷ ഏപ്രിൽ 23 ശനിയാഴ്ചയിലേക്കും ഏപ്രിൽ 20ന് നടത്താനിരുന്ന ഫിസിക്സ്, എക്കണോമിക്സ് പരീക്ഷകൾ ഏപ്രിൽ 26 ചൊവ്വാഴ്ചയിലേക്കും മാറ്റി.

റെഗുലർ വിഭാഗത്തിൽ മൂന്ന് ലക്ഷത്തി അറുപത്തിയ്യയ്യാരിത്തി എണ്ണൂറ്റി എഴുപത്തിയൊന്ന് വിദ്യാർത്ഥികളും പ്രൈവറ്റ് ആയി ഇരുപതിനായിരത്തി എഴുന്നൂറ്റി അറുപത്തിയെട്ട് വിദ്യാർത്ഥികളും ഹയർ സെക്കണ്ടറി പരീക്ഷ എഴുതുന്നുണ്ട്. 
ഓപ്പൺ സ്‌കൂൾ വിഭാഗത്തിൽ നാൽപത്തി അയ്യായിരത്തി എഴുന്നൂറ്റി തൊണ്ണൂറ്റി ഏഴ് വിദ്യാർത്ഥികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹയർ സെക്കൻഡറിയിൽ ആകെ നാല് ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി നാന്നൂറ്റി മുപ്പത്തിയാറ് വിദ്യാർത്ഥികളാണ് ഉള്ളത്.

ആകെ പരീക്ഷ സെന്ററുകൾ 2005 ആണ്. ഗൾഫ് മേഖലയിൽ 8 സെന്ററുകൾ ഉണ്ട്. ലക്ഷദ്വീപിൽ 9 സെന്ററുകളും സജ്ജമാക്കിയിട്ടുണ്ട്.
മാർച്ച് 30മുതൽ ഏപ്രിൽ 26വരെയാണ് വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ.


Post a Comment

Previous Post Next Post
Paris
Paris