58 പേർക്ക് രോഗമുക്തി
ജില്ലയിൽ ഇന്ന് 43 കോവിഡ് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 40 പേർക്ക് സമ്പർക്കം വഴിയും കേരളത്തിനു പുറത്ത് നിന്ന് വന്ന 3 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,289 പേരെ പരിശോധനക്ക് വിധേയരാക്കി.
ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സികൾ, വീടുകൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 58 പേർ കൂടി രോഗമുക്തി നേടി. നിലവിൽ 393 പേരാണ് ജില്ലയിൽ കോവിഡ് ബാധിതരായി ഉള്ളത്.
Post a Comment