എസ്എസ്എൽസി പരീക്ഷ ഇന്ന് മുതൽ; ജില്ലയില്‍ 43,803 പേര്‍ പരീക്ഷയെഴുതും


തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷ ഇന്ന് തുടങ്ങും. രാവിലെ 9.45 മുതൽ 11.30 വരെയാണ് പരീക്ഷാ സമയം. 4,26,999 റഗുലര്‍ വിദ്യാര്‍ഥികളും പ്രൈവറ്റ് വിഭാഗത്തില്‍ 408 വിദ്യാർഥികളും ഇന്ന് പരീക്ഷയ്ക്കിരിക്കും.ജില്ലയില്‍ 43,803 പേരാണ് പരീക്ഷയെഴുതുന്നത്. ഇതില്‍ 43,743 പേര്‍ റഗുലര്‍ വിദ്യാര്‍ഥികളും 60 പേര്‍ പ്രൈവറ്റ് രജിസ്‌ട്രേഷനുമാണ്. ഏറ്റവും കൂടുതല്‍പ്പേര്‍ പരീക്ഷയെഴുതുന്നത്. 62 കേന്ദ്രങ്ങളിലായി 15,654 പേരാണ് ഇവിടെ പരീക്ഷക്കെത്തുന്നത്. താമരശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 60 കേന്ദ്രങ്ങളിലായി 15,423 പേരും കോഴിക്കോട് 65 ഇടങ്ങളിലായി 12,726 പേരും പരീക്ഷയെഴുതും.






സംസ്ഥാനത്തിനകത്തും പുറത്തുമായുള്ളത് 2,962 പരീക്ഷ കേന്ദ്രങ്ങൾ ആണ്. ഇത്തവണ ഫോക്കസ് ഏരിയയിൽ നിന്ന് 70% മാർക്കിനുള്ള ചോദ്യങ്ങളാണുള്ളത്. ഏപ്രിൽ 29വരെയാണ് പരീക്ഷ. മെയ് 3 മുതൽ 10 വരെയാണ് ഐടി പ്രാക്ടിക്കൽ പരീക്ഷ. കൊവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ചാണ് പരീക്ഷ. മാസ്കും സാനിറ്റൈസറും നിർബന്ധമാണ്. താപനില പരിശോധിച്ച ശേഷമാണ് പരീക്ഷ ഹാളിലേക്ക് പ്രവേശിപ്പിക്കുക.



Post a Comment

Previous Post Next Post
Paris
Paris