ജില്ലയിൽ 62 പേര്‍ കോവിഡ് പോസിറ്റീവ്


രോഗമുക്തി 140 പേര്‍ക്ക്

കോഴിക്കോട് : ജില്ലയില്‍ ഇന്ന് 62 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സമ്പര്‍ക്കം വഴി 55 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 5 പേര്‍ക്കും ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും കേരളത്തിന് പുറത്തുനിന്നു വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 1,506 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 140 പേര്‍ കൂടി രോഗമുക്തി നേടി. നിലവില്‍ 518 പേരാണ് ജില്ലയില്‍ കോവിഡ് ബാധിതരായി ഉള്ളത്.



Post a Comment

Previous Post Next Post
Paris
Paris