ചാത്തമംഗലം :കുന്ദമംഗലം സബ്ജില്ലയിൽ ചാത്തമംഗലം പഞ്ചായത്തിലെ ചേനോത്ത് ഗവ.എൽ.പി സ്കൂളിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേന്ദ്ര സർക്കാർ പദ്ധതിയായ ഉന്നത് ഭാരത് അഭിയാൻ്റെ കീഴിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതി തയ്യാറാക്കുന്നു. കുട്ടികളുടെ എണ്ണക്കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമുൾപ്പെടെ ഒട്ടേറെ പരിമിതികൾ നേരിടുന്ന വിദ്യാലയത്തിൻ്റെ സർവതോൻമുഖമായ ഉന്നമനമാണ് ലക്ഷ്യമിടുന്നത്.
കുട്ടികളുടെ അക്കാദമിക പരിപോഷണത്തോടൊപ്പം രക്ഷിതാക്കളുടെ ശാക്തീകരണവും പദ്ധതി വിഭാവനം ചെയ്യുന്നു. ശിശു സൗഹൃദ പഠനാന്തരീക്ഷമൊരുക്കൽ ,സയൻസ് ക്ലിനിക്ക് ,ഒബ്സർവേറ്ററി ,ചിൽഡ്രൻ പാർക്ക് ,ഐ.ടി. പരിശീലനം , കമ്യൂണിറ്റി ഡവലപ്മെൻ്റ് പ്രോഗ്രാം ,നൈപുണി പരിശീലനം ,സാമൂഹിക സേവന പദ്ധതി തുടങ്ങിയ വിവിധ പ്രവർത്തനങ്ങൾ വിദ്യാലയം കേന്ദ്രമാക്കി യാഥാർത്ഥ്യമാക്കും. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ചേനോത്ത് ഗവ: സ്കൂളിനെ ജനകീയ പിന്തുണയോടെ ഉയർത്തിക്കൊണ്ട് വരാനുള്ള പദ്ധതിയാണ് തയ്യാറാകുന്നത്.
പദ്ധതിയുടെ പ്രഖ്യാപനം കാലിക്കറ്റ് എൻ.ഐ.ടി ഡയരക്ടർ പ്രഫ: പ്രസാദ് കൃഷ്ണ സ്കൂൾ ഹെഡ്മാസ്റ്റർ ശുക്കൂർ കോണിക്കലിന് ബ്രോഷർ കൈമാറി നിർവഹിച്ചു. ചാത്തമംഗലം ഗ്രാമ പഞ്ചായപ്രസിഡണ്ട് ഗഫൂർ ഓളിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ: വി .പി .എ സിദ്ധീഖ് അധ്യക്ഷത വഹിച്ചു.ഉപ ജില്ല വിദ്യാഭ്യാസർ കെ.ജെ പോൾ പ്രതിഭ അവാർഡ് വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങഈ യ പി.ടി.അബ്ദുറഹിമാൻ ,സബിത സുരേഷ് ബി.പി.സി ,ജോസഫ് തോമസ് ,ഭാരത് ഉന്നത് അഭിയാൻ എൻ.ഐ.ടി സെൽ കൺവീനർ ഡോ: രവീന്ദ്രകുമാർ , യു.ബി.എ സെൽ ഫാക്കൽറ്റി ഇൻ ചാർജ് ഡോ: ഷൈനി അനിൽകുമാർ ,എൻ.ഐ.ടി സ്റ്റുഡൻ്റ് വെൽഫെയർ സീൻ ഡോ: ജി.കെ രജനീകാന്ത് ,പി.ടി.എ പ്രസിഡണ്ട് പി. അജേഷ് , വിദ്യാലയ വികസന സമിതി കൺവീനർ ഗംഗാധരൻ നായർ ,ഉപജില്ല എച്ച്.എം ഫോറം കൺവീനർ രാജേന്ദ്രകുമാർ ,ഇംപ്ലിമെൻ്റിംഗ് ഓഫീസർ രാജൻ പാക്കോത്ത് ,ചേനോത്ത് അംഗൻവാടി അധ്യാപിക പി.പ്രേമ ,സീനിയർ അസിസ്റ്റൻ്റ് കെ.കെ.അബ്ദുൽ ഗഫൂർ ,സ്റ്റാഫ് സെക്രട്ടറി പ്രീത പി പീറ്റർ , അശ്വതി എൻ.നായർ , സ്കൂൾ ലീഡർ പി.അഞ്ജിത തുടങ്ങിയവർ പ്രസംഗിച്ചു.
Post a Comment