മുക്കം: മാലിന്യ നിക്ഷേപം മൂലം അനുദിനം നശിച്ചു കൊണ്ടിരിക്കുന്ന ഇരുവഴിഞ്ഞിപുഴ ശുചീകരിച്ചു.
തെളിനീർ ഒഴുകും നവകേരളം; എൻ്റെ നദി എൻ്റെ ജീവൻ എന്ന മുദ്രാവാക്യവുമായാണ്
കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൻ്റെ
നേതൃത്വത്തിൽ പുഴ ശുചീകരിച്ചത്.
ഗ്രീൻ കെയർ മിഷൻ,അക്ഷര കൂളിമാട്, ഇടവഴിക്കടവ് പൗരസമിതി, എവർഷൈൻ പാഴൂര്, കയാക്ക് ഗ്രാം കയാക്കിംഗ് ടീം, സോലസ് ഫൗണ്ടേഷൻ , എൻറെ സ്വന്തം ഇരുവഴിഞ്ഞി കൂട്ടായ്മ, വിഖായ ടീം, ബ്ലാക്ക് കോബ്ര, ടീം വെൽഫെയർ
തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. കുന്ദമംഗലം
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡണ്ട് കരീം പഴങ്കൽ,ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ എം കെ നെദീറ, ഗ്രാമ പഞ്ചായത്ത്സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ എം ടി റിയാസ്, ആയിഷ ചേലപ്പുറം,
പഞ്ചായത്ത്മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി.കെ അബൂബക്കർ സുഹ്റ വെള്ളങ്ങോട്ട്, ചാത്തമംഗലം പഞ്ചായത്ത് മെമ്പർ റഫീഖ്, നാസർ എറക്കോടൻ തുടങ്ങിയവർ , വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്കാരിക സന്നദ്ധരും ചടങ്ങിൽ സംബന്ധിച്ചു.
പുതിയോട്ടിൽ കടവ് മുതൽ ഇടവഴിക്കടവ് വരെ ഒരു ടീമും തെയ്യത്തും കടവ് മുതൽ കാരാട്ട് കടവ് വരെ മറ്റൊരു ടീമും ശുചീകരണത്തിന് നേതൃത്വം നൽകി .പുഴയിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ ഗ്രീൻ വാംസ് കമ്പനിക്കായി കൈമാറി.
പദ്ധതിയുടെ ഭാഗമായി ഞായറാഴ്ച ചെറുവാടിയിലെ ചാലിത്തോട് പ്രദേശത്തെ സന്നദ്ധ സംഘടനകളുടെ നേതൃത്യത്തിലും ശുചീകരിക്കും
Post a Comment