കൊച്ചി : വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള ഫീസും ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള നിരക്കും കുത്തനെ ഉയർത്തി. പ്രൈവറ്റായി ഉപയോഗിക്കുന്ന ഇരുചക്ര വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാൻ 300 രൂപ ഉണ്ടായിരുന്നത് 1,000 രൂപയായി ഉയർത്തി. ത്രീ വീലറുകളുടെ റജിസ്ട്രേഷൻ പുതുക്കാനുള്ള ഫീസ് 600 രൂപയിൽ നിന്ന് 2,500 രൂപയാക്കി. കാറുകളുടെ റജിസ്ട്രേഷൻ പുതുക്കാൻ 600 രൂപ ഉണ്ടായിരുന്നതു 5,000 രൂപയാക്കി.
ഇറക്കുമതി ചെയ്ത ഇരുചക്രവാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാൻ 10,000 രൂപ ഫീസ് അടക്കണം. നിലവിൽ 2,500 രൂപയാണ് ഫീസ്. ഇറക്കുമതി ചെയ്ത കാറുകളുടെ റജിസ്ട്രേഷൻ പുതുക്കൽ ഫീസ് 5,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി. മറ്റു വാഹനങ്ങളുടെ റജിസ്ട്രേഷൻ പുതുക്കാൻ 3,000 രൂപ ഉണ്ടായിരുന്നത് 6,000 രൂപയാക്കി. ട്രാൻസ്പോർട്ട് വിഭാഗത്തിൽപ്പെടുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനുള്ള നിക്കിൽ വൻ വർധനയാണ്.
ഈ വിഭാഗത്തിലെ ഇരുചക്ര വാഹനങ്ങൾക്ക് 1,400 രൂപയാണ് പുതിയ ഫീസ്. നിലവിൽ 400 രൂപയായിരുന്നു. ത്രീവീലറുകൾക്ക് 400 രൂപ ഉണ്ടായിരുന്നത് 4,300 ആക്കി. കാറുകൾക്ക് 600 രൂപയായിരുന്നത് 8,300 രൂപയാക്കി. ഹെവി വാഹനങ്ങൾക്ക് 800 രൂപയുണ്ടായിരുന്നത് 13,500 രൂപയായി ഉയർത്തി. റജിസ്ട്രേഷൻ പുതുക്കാനും ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എടുക്കാനും വൈകിയാൽ ഈടാക്കുന്ന പിഴയും ഉയർത്തിയിട്ടുണ്ട്. ഏപ്രിൽ ഒന്നിന് നിലവിൽ വരും.
Post a Comment