മടവൂർ : കോൽക്കളി പാട്ട് പാടാൻ മുട്ടാഞ്ചേരി കരുവാരപ്പറ്റമ്മൽ മൂസക്ക ഇനി നമ്മോടൊപ്പമില്ല.
കോൽക്കളിയെന്ന നാടൻ കലാരൂപത്തെ പുതു തലമുറക്ക് പകർന്ന് നൽകിയ മുസക്കാന്റെ ചുണ്ടുകളിൽ വിരിയുന്ന ഈരട്ടകൾക്ക് വല്ലാത്ത മധുരമായിരുന്നു .
കോൽക്കളി പാഠങ്ങൾ പഠിപ്പിക്കാൻ മൂസക്ക കാണിച്ച് മെയ്‌വഴക്കം അസാമാന്യമായിരുന്നു. ത്രസിപ്പിക്കുന്ന ബദർ പടപ്പാട്ടുകളും കല്യാണപാട്ടുകളും ഈണത്തിൽ പാടി താളത്തിൽ മുട്ടി പതിയെ തുടങ്ങി പിന്നെ മുറുക്കത്തിലേക്ക് ആഞ്ഞ് ചായുന്ന കോൽക്കളി ക്ക് മൂസക്ക കളത്തിന് പുറത്ത് നിന്ന് ഉച്ചത്തിൽ പറയും " മിൻ കളി ,,,,വായ്കളി മറിഞ്ഞ്
ഒന്നടി രണ്ട് .. "താളത്തിനൊത്ത് കോലുകൾ പിണച്ചുള്ള ആ ചുവട് വെപുകൾക്ക് വളരെ ആകർഷണീയതനുഭവപ്പെടുമായിരുന്നു. മൂസക്ക എന്ന മനുഷ്യ സ്നേഹിയുടെ വിയോഗത്തോടെ പകരം വെക്കാനില്ലാത്ത ഒരു സാന്ത്വന സാനിദ്ധ്യമാണ് നാടിന് നഷ്ടമായത്. നാട്ടു പഞ്ചായത്തുകൾ വിവാഹ സദസ്സുകൾ തുടങ്ങി നാടിന്റെ നന്മയിൽ നിറ സാനിദ്ധ്യമായ മൂസക്കാ ആർക്കും അന്യ നായിരുന്നില്ല.'' മുട്ടാഞ്ചേരി പ്രദേശത്തു മുസ്ലിം ലീഗ് കെട്ടി പടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച മൂസക്ക
വശ്യമായ പുഞ്ചിരിയും ആശ്വാസ വാക്കുകളും കൊണ്ട് ഒരു സാന്ത്വന സ്പർശമായിരുന്നു ആ സാമിപ്യം. രാഷ്ട്രീയ മത ജാതി വർഗ്ഗ വൈരങ്ങളില്ലാത്ത ഒരു കാലത്തിന്റെ പ്രതിനിധി കൂടിയായിരുന്നു. കൊടുവള്ളി മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി കെ.പി. മുഹമ്മദൻസ് പുത്രനാണ്.
Post a Comment