സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തില്‍; വലഞ്ഞ് വിദ്യാര്‍ഥികള്‍


യാത്രാ നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകൾ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം രണ്ടാം ദിവസത്തിലേക്ക്. മിനിമം ചാർജ് എട്ടിൽ നിന്നും 12 രൂപയാക്കി ഉയർത്തണമെന്നതാണ് ബസ് ഉടമകളുടെ ആവശ്യം. സമരം മൂലം പല ജില്ലകളിലും വിദ്യാർഥികൾ പരീക്ഷക്കെത്താൻ ബുദ്ധിമുട്ടി.




വടക്കൻ ജില്ലകളിൽ ഇന്നലെ സ്വകാര്യ ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസുകൾ ഏർപ്പെടുത്തിയിരുന്നില്ല. യാത്രക്കാർ കുറഞ്ഞ റൂട്ടുകളിൽ നിന്നും ബസുകൾ പിൻവലിച്ചു തിരക്കേറിയ റൂട്ടുകളിൽ കെഎസ്ആർടിസി സർവീസ് നടത്തി. മെഡിക്കൽ കോളജുകളിലേക്ക് ഷട്ടിൽ സർവീസും ഏർപ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളിൽ സമാന്തര സർവീസുകളായിരുന്നു യാത്രക്കാർക്കു ആശ്രയം.

മധ്യകേരളത്തിലും ബസ് സമരം പൂർണമായിരുന്നു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയില്ല. തിരുവനന്തപുരം നഗരത്തിൽ മുഴുവൻ സ്വകാര്യ ബസുകളും സർവീസ് നടത്തി. തിരുവനന്തപുരം ജില്ലയിലെ മലയോര മേഖലയില്‍ പരീക്ഷയ്ക്കായി സ്കൂളിൽ എത്താൻ വിദ്യാർഥികൾ ബുദ്ധിമുട്ടി. ഓട്ടോറിക്ഷകളിലാണ് വിദ്യാർഥികളെ സ്കൂളുകളിലെത്തിച്ചത്.

Post a Comment

Previous Post Next Post
Paris
Paris