മുക്കം: കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന സർക്കാർ അനുവദിച്ച കേരഗ്രാമം പദ്ധതി പ്രകാരം വിവിധ ഇനങ്ങളുടെ വിതരണ ഉദ്ഘാടനം നടന്നു. തെങ്ങ് കയറ്റ യന്ത്രം, ജൈവ വളം, കമ്പോസ്റ്റ് യൂണിറ്റ്, തെങ്ങിൻ തൈ എന്നിവയാണ് ആദ്യ ഘട്ടത്തിൽ വിതരണo നടത്തുന്നത്.
വിതരണോദ്ഘാടനം ലിൻേറാ ജോസഫ് എംഎൽഎ നിർവഹിച്ചു.
കൃഷിഭവനിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് അധ്യക്ഷത വഹിച്ചു.
തെങ്ങുകയറ്റ യന്ത്രത്തിന്റെ ഗുണഭോക്താക്കൾക്കുള്ള പരിശീലനവും നടന്നു. വി. ഷംലൂലത്ത് പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പച്ചക്കറി വികസന പദ്ധതി പ്രകാരം ജില്ലയിലെ മികച്ച അധ്യാപകനായി തെരഞ്ഞെടുത്ത ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകൻ ഉണ്ണികൃഷ്ണനെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത്
ക്ഷേമകാര്യ ചെയർമാൻ എം ടി റിയാസ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ ചാലപ്പുറത്ത്, പഞ്ചായത്ത് മെമ്പർമാരായ ടി കെ അബൂബക്കർ, ,ബാബു പൊലുകുന്നത്, ഫാത്തിമ നാസർ ഷിജി കുറ്റിക്കൊമ്പിൽ , ടി.സി. കോമളം,, ഷിഹാബ് മാട്ടു മുറി, കൃഷി ഓഫീസർ കെ.ടി. ഫെബിദ, കേരഗ്രാമം കൺവീനർ കെ പി അബ്ദുറഹ്മാൻ പാടശേഖര സമിതി അംഗങ്ങളായ മുഹമ്മദ് കുട്ടി ,സത്താർ കൊളക്കാടൻ തുടങ്ങിയവർ സംബന്ധച്ചു.
Post a Comment