കാന്തപുരം സ്വദേശി അഹ്മദ് റസാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി


പൂനൂർ: അസാമന്യ കഴിവുകൾ പ്രകടിപ്പിച്ച് കൊണ്ട് കാന്തപുരം മാവുള്ളകണ്ടി മുഹമ്മദ് അബു അഹ്മദ് റസാ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ ഇടം നേടി. 30 സെക്കണ്ടിനുള്ളിൽ ഏറ്റവും കൂടുതൽ (110) ജീവികളുടെ പേരുകൾ പറഞ്ഞതിലാണ് അംഗീകാരം. പൂനൂർ GMLP സ്കൂള്‍ രണ്ടാം തരം പഠിക്കുന്ന അഹ്മദ് റസാ ഖുർആൻ ഹിഫ്ൾ വിദ്യാർത്ഥി കൂടിയാണ്.




മുഹമ്മദ് അബുൾ ഫസൽ അഹ്മദ്, തജുന്നിസ്സ ധമ്പതികളുടെ മൂന്ന് മക്കളിൽ മൂത്ത മകനാണ്‌ അഹ്മദ് റസാ. മാതാപിതാക്കൾ റസയുടെ കഴിവുകൾ കണ്ടെത്തുകയും നിരന്തര പ്രോത്സാഹനം നൽകുകയുമായിരുന്നു.            
മുഹമ്മദ് അബു അഹ്മദ് റയ്യാൻ ഇളയ സഹോദരനും ഫാതിമത് റബീഅ സഹോദരിയുമാണ്.

കുട്ടിയുടെ കഴിവുകൾക്ക് കൂടുതൽ പരിശീലനം നൽകുവാനും ഗിന്നെസ് ബുക്ക് അടക്കമുള്ള ലോക റെക്കോർഡുകള്‍ക്ക് അപേക്ഷ നൽകുവാനും ഒരുങ്ങുകയാണ് കുടുംബം.

Post a Comment

Previous Post Next Post
Paris
Paris