സംസ്ഥാനത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ലഹരി ഗുളികകളുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തല്‍.തമിഴ്‌നാട്ടില്‍ നിന്നാണ് ഈ ഗുളികകള്‍ എത്തിക്കുന്നതെന്ന് വിദ്യാര്‍ത്ഥി വെളിപ്പെടുത്തി. സംസ്ഥാനത്തെ ആറു ജില്ലകള്‍ പ്രത്യേക നിരീക്ഷണത്തിലാണെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം അറിയിച്ചു. ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകള്‍ അനധികൃതമായി വില്പന നടത്തിയതിന് ഉള്‍പ്പെടെ ആറുമാസത്തിനിടെ സംസ്ഥാനത്ത് പൂട്ട് വീണത് 72 മെഡിക്കല്‍ സ്റ്റോറുകള്‍ക്കാണ്.
മാനസിക പ്രശ്‌നങ്ങള്‍ക്ക് ഉള്‍പ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കായി ഉപയോഗിക്കുന്നത്. തമിഴ് നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നാണ് അധികവും ഗുളികകള്‍ കേരളത്തിലേക്ക് എത്തിക്കുന്നത്.
ലഹരിക്കായി ഉപയോഗിക്കാന്‍ കഴിയുന്ന ഗുളികകള്‍ ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി വില്പന നടത്തിയതിന് ഉള്‍പ്പെടെ ആറുമാസത്തിനിടെ സംസ്ഥാനത്തെ 72 മെഡിക്കല്‍ സ്റ്റോറുകളുടെ ലൈസന്‍സ് റദ്ദാക്കി. തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അനധികൃതമായി വിദ്യാര്‍ഥികള്‍ക്ക് ഗുളികകള്‍ ലഭിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ മെഡിക്കല്‍ സ്റ്റോറുകളിലും ഡ്രഗ്‌സ് കണ്‍ട്രോളര്‍ വിഭാഗം നിരീക്ഷണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കാനാണ് തീരുമാനം.
Post a Comment