മിലാപ്’22: ഓൺലൈൻ രജിസ്‌ട്രേഷന്‍ തുടങ്ങി 2


മുക്കം: എം.എ.എം.ഒ. കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം 'മിലാപ്’22'പരിപാടിക്കായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ തുടങ്ങി. കോളേജ് ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ മാനേജ്‌മെന്റ് കമ്മിറ്റി പ്രതിനിധി വി. അബ്ദുള്ളക്കോയ ഹാജി ഉദ്ഘാടനം ചെയ്തു. ആദ്യബാച്ചിലെ വിദ്യാര്‍ഥിനി കുമാരി ആദ്യരജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു.




 പരിപാടിയുടെ ചീഫ് കോര്‍ഡിനേറ്റര്‍ അഷ്‌റഫ് വയലില്‍, എം.എ.എം.ഒ. ഗ്ലോബല്‍ അലംനി ജോയിന്റ് സെക്രട്ടറി മുജീബ് പുത്തൂര്‍, എക്‌സിക്യുട്ടീവ് കമ്മിറ്റിയംഗം ഒ.എം. അബ്ദുല്‍ റഹ്‌മാന്‍, കോളേജ് ഐ.ക്യൂ.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. അജ്മല്‍ മുഈന്‍ രജിസ്‌ട്രേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ മു്‌സ്തഫ തേലീരി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ സലീം,
തുടങ്ങിയവര് പങ്കെടുത്തു. ഒന്നും രണ്ടും ബാച്ചുകളില്‍ വിദ്യാര്‍ഥികളായിരുന്നവര്‍ ചടങ്ങില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍വഹിച്ചു. രജിസ്‌ട്രേഷന്: www.mamocalumni.com/milaap2022.


Post a Comment

Previous Post Next Post
Paris
Paris