കുന്ദമംഗലം: വംശീയ കാലത്ത് സാമൂഹ്യനീതിയുടെ കാവലാളാവുക എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി നടത്തുന്ന കാമ്പയിനിൻ്റെ ഭാഗമായി കുന്ദമംഗലം ടൗൺ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം നടത്തി. ജില്ലാ കമ്മറ്റിയംഗം ഷംസുദ്ധീൻ ചെറുവാടി ഉദ്ഘാടനം ചെയ്തു.
ടൗൺ കമ്മറ്റി പ്രസിഡന്റ് എം. സി. മജീദ് അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റി അംഗം ജയപ്രകാശൻ മടവൂർ മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന പത്രപ്രവർത്തകൻ എം. സിബ്ഹത്തുള്ള, പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഇ. പി. ഉമർ, ബാവ പുറ്റാട്ട്, എം. പി. സമീർ തസ്ലീം, ഷമീന ടീച്ചർ, എൻ. അലി എന്നിവർ സംസാരിച്ചു.
എസ്. എസ്. എൽ. സി പരീക്ഷയിൽ മികച്ച വിജയം നേടിയ എൻ. റിസാം അലി, ഷബിന ഷെറിൻ, അസിൻ സയാൻ, പി.കെ.അഫ്ന, എൻ.നിയ, എൻ.നിദ, കെ.സി.സനന്ദ്, കെ.സി.ഹിനാൻ, മുഹമ്മദ് നിഹാൽ എന്നിവർക്ക് ഉപഹാരങ്ങൾ നൽകി.
പ്രോഗ്രാം കൺവീനർ എം. പി. ഫാസിൽ സ്വാഗതവും എം. പി. അബൂബക്കർ മാസ്റ്റർ നന്ദിയും പറഞ്ഞു.
Post a Comment