ഹയർ സെക്കൻ്ററി പരീക്ഷയിലും മികച്ച നേട്ടം കൊയ്ത് കൊടിയത്തൂർ പഞ്ചായത്തിലെ വിദ്യാർത്ഥികൾ


കൊടിയത്തൂർ ; രണ്ട് വർഷത്തെ കോവിഡ് കാലത്തെ വിരസതയകറ്റി എസ് എസ് എൽ സി പരീക്ഷയെപ്പോലെ ഹയർ സെക്കണ്ടറി പരീക്ഷയിലും മികച്ച നേട്ടം കൊയ്ത് കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾ.
  പി ടി എം ഹയർസെക്കൻഡറി സ്കൂളിൽ 120 പേർ  പരീക്ഷ എഴുതിയതിൽ  119 പേർ  വിജയിച്ചു 99 .16 ശതമാനം വിജയം കരസ്ഥമാക്കി. 




 15 ഫുൾ എ പ്ലസും ലഭിച്ചു. .തോട്ടുമുക്കം സെന്റ് തോമസ് സ്കൂളിൽ 116 പേരിൽ 113   പേർ  വിജയിച്ച്  97 .4 ശതമാനം വിജയം നേടി.7 പേർക്ക് ഫുൾ എ പ്ലസും ലഭിച്ചു
ചെറുവാടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 111   പേർ പരീക്ഷ എഴുതിയതിൽ88  പേർ വിജയിച്ചു   79 .2   ശതമാനം വിജയം നേടുകയും  ഒരു കുട്ടിക്ക് ഫുൾ  എ പ്ലസ് ലഭിക്കുകയും ചെയ്തു.വിജയികളായ വിദ്യാർത്ഥികൾക്കും അവരെ പ്രാപ്തരാക്കിയ അധ്യാപകർക്കും രക്ഷിതാക്കൾക്കും കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് 
ഷംലൂലത്ത് അഭിനന്ദനങ്ങൾ നേർന്നു


 

Post a Comment

Previous Post Next Post
Paris
Paris