എസ് എസ് എൽ സി ഉന്നത വിജയികൾക്ക് നവ്യാനുഭവമായി കൊടിയത്തൂരിൽ ടീ ടോക്ക് വിത്ത് പ്രസിഡൻ്റ്


കൊടിയത്തൂർ : രണ്ട് വർഷത്തെ കൊറോണ അടച്ചുപൂട്ടൽ സമയത്തും മികച്ച നേട്ടം കരസ്ഥമാക്കി ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക്  നവ്യാനുഭവമായി ടീ ടോക്ക് വിത്ത് പ്രസിഡൻ്റ്. കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിലെ പതിനാറാം വാർഡിലെ വിദ്യാഭ്യാസ മുന്നേറ്റത്തിനായി തയ്യാറാക്കിയ എഡ്യു ക്ലാപ്പിൻ്റെ ഭാഗമായാണ് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാർത്ഥികൾ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്തുമായി സംവദിച്ചത്.




 പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂരിൻ്റെ വീട്ടിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥികളെ മെമൊൻ്റോ നൽകി ആദരിക്കുകയും ചെയ്തു. എസ് എസ് എൽ സിക്ക് ശേഷം വിദ്യാർത്ഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രസിഡൻ്റ് ഷംലൂലത്ത് വിദ്യാർത്ഥികളെ ബോധവൽക്കരിക്കുകയും വിദ്യാർത്ഥികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ചടങ്ങിൽ ഫസൽ കൊടിയത്തൂർ അധ്യക്ഷനായി ചടങ്ങിൽ പിസി നാസർ മാസ്റ്റർ ,എൻ കെ സുഹൈർ, എൻ നാസ്റുള്ള മാസ്റ്റർ , അനസ് കാരാട്ട്,അജ്മൽ പുതുക്കുടി, ഷമീബ് എം,ഫവാസ് പി പി, സുഹാദ് കെ പരിപാടിക്ക് നേതൃത്വം നൽകി

Post a Comment

Previous Post Next Post
Paris
Paris