കൊടിയത്തൂർ : പുതിയ ഭഷണ ശീലം മൂലം ജീവിതശൈലി രോഗമുൾപ്പെടെ വർധിച്ചു വരുന്ന ഇക്കാലത്ത് ആശുപത്രിയിലെത്തുന്നവർക്ക് വ്യായാമത്തിനും സൗകര്യമൊരുക്കി.
കൊടിയത്തൂർ കുടുംബാരോഗ്യകേന്ദ്രത്തിലാണ് പൊതുജനങ്ങൾക്കായി ഓപ്പൺ ജിം ഒരുക്കിയത്.
2021-22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി
ഒന്നര ലക്ഷത്തോളം രൂപ ചിലവഴിച്ചാണ്
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതി പ്രകാരം ഓപ്പൺ ജിം നിർമ്മിച്ചത്.
പഞ്ചായത്തിലെ ഘടക സ്ഥാപനങ്ങളിലും വഴിയോരങ്ങളിലുമുൾപ്പെടെ ഓപ്പൺ ജിം സ്ഥാപിക്കുമെന്ന് പഞ്ചായത്തധികൃതർ വ്യക്തമാക്കി.
എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നിശ്ചിത സമയം പൊതുജനങ്ങൾക്ക് തികച്ചും സൗജന്യമായി ഓപ്പൺ ജിം ഉപയോഗിക്കാം.
ജിമ്മിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശിഹാബ് മാട്ടുമുറി നിർവഹിച്ചു.
വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ ആരോഗ്യ ചെയർപേഴ്സൺ
ആയിശ ചേലപ്പുറത്ത്,
വികസന കാര്യ ചെയർപേഴ്സൺ ദിവ്യ ഷിബു, ക്ഷേമകാര്യം ചെയർമാൻ എം.ടി റിയാസ്, പഞ്ചായത്തംഗങ്ങളായ ടി.കെ അബൂബക്കർ , ഫാത്തിമ നാസർ,സുഹറ വെള്ളങ്ങോട്ട്,കെ.ജി സീനത്ത്,മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഹരിഹരൻ, ഡോ. രേഖ, എച്ച്.എം.സി അംഗങ്ങളായ എം എ അബ്ദുറഹിമാൻ, എ എം നൗഷാദ് ,അസ്സൻകുട്ടി കലങ്ങോട്ട്, ശംസുദ്ദീൻ ചെറുവാടി, എം അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു.
Post a Comment