മുക്കം : എസ്.വൈ.എസ് സാംസ്കാരികം സമിതി ജൂൺ 19 മുതൽ 25 വരെ ആചരിക്കുന്ന വായനാ വാരത്തോടനുബന്ധിച്ച് "സുഹൃത്തിന് ഒരു പുസ്തകം" എന്ന ശീർഷകത്തിൽ നടത്തുന്ന പരിപാടിയുടെ മുക്കം സോൺ തല ഉദ്ഘാടനം മുക്കം പ്രസ് ക്ലബ്ബ് പ്രസിഡണ്ട് സി ഫസൽ ബാബുവിന് പുസ്തകം നൽകി ജില്ലാ ഡയറക്ടറേറ്റ് അംഗം മജീദ് മാസ്റ്റർ പൂത്തൊടി നിർവ്വഹിച്ചു.
ഓൺലൈൻ സാഹിത്യ വായനയുടെ സാഹചര്യത്തിൽ പുസ്തകവായനയുടെ ആസ്വാദനത്തിലേക്ക് പുതുതലമുറയെ തിരിച്ചു കൊണ്ട് വരാൻ ആവശ്യമായ നിരവധി പദ്ധതികളാണ് വായനാ വാരത്തോടനുബന്ധിച്ച് എസ്.വൈ.എസ് സാംസ്കാരികം സമിതി രൂപം നൽകിയിട്ടുള്ളത്.
പുസ്തക ചർച്ചയും നിരൂപണവും നടത്തി കൊണ്ട് പുസ്തക സംസാരം, വിദ്യാർത്ഥികൾക്കായി സ്കൂളിലേക്കൊരു പുസ്തക കിറ്റ്, തെരുവിലൊരു പുസ്തക വായന, പൊതു ഇടങ്ങളിൽ ഒരു ഓപ്പൺ ലൈബ്രറി തുടങ്ങിയ ബൃഹത് പദ്ധതികളാണ് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.
ചടങ്ങിൽ സോൺ സാമൂഹികം സെക്രട്ടറി അസീസ് കൊടിയത്തൂർ, സോൺ ഡയറക്ടറേറ്റ് അംഗം മുഹമ്മദ് പുളിക്കൽ, സർക്കിൾ സാംസ്കാരികം സെക്രട്ടറി സലാം മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
Post a Comment