കൊടിയത്തൂർ : വായനദിനത്തോടനുബദ്ധിച്ച് പഞ്ചായത്തിലെ സ്കൂൾ ലൈബ്രറികളിലേക്ക് പുസ്തകൾ നൽകാനൊരുങ്ങി കൊടിയത്തൂർ പഞ്ചായത്ത് എം.എസ്.എഫ് കമ്മറ്റി. സോഷ്യൽ മീഡിയ കാലഘട്ടത്തിൽ നഷ്ട്ടപ്പെട്ട് കൊണ്ടിരിക്കുന്ന വായന ശീലം കുട്ടികളിൽ വളർത്തുവാനും പൊതു സമൂഹത്തിൽ വായന ശീലത്തെ പ്രോൽസാഹിപ്പിക്കുന്നതിനും എം.എസ്.എഫ്ൻ്റെ ഇടപ്പെടൽ സഹായിക്കുമെന്ന് പുസ്തകങ്ങൾ കൈമാറികൊണ്ട് കോഴിക്കോട് ജില്ലാ എം.എസ്.എഫ് സെക്രട്ടറി സാജു റഹ്മാൻ പറഞ്ഞു.
ആദ്യഘട്ടത്തിൽ അൻപതോളം പുസ്തകങ്ങൾ പി.ടി.എം ഹയർ സെക്കൻ്ററി സ്കൂൾ ഹെഡ്മാസ്റ്റർ സുധീർ മാസ്റ്റർക്ക് കൈമാറി. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡൻ്റ് നിയാസ് പന്നിക്കോട് അധ്യക്ഷത വഹിച്ചു.
പി.ജി മുഹമ്മദ്, മജീദ് പുതുക്കുടി, നാസർ മാസ്റ്റർ, ഹബിബ് മാസ്റ്റർ, നൗഫൽ പുതുക്കുടി,സുഹ്‌റ ടീച്ചർ, അർഷാദ് സൗത്ത് കൊടിയത്തൂർ, സബീൽ കൊടിയത്തുർ, അമീൻ ബാസിൽ, മുബഷിർ പി.സി, നാദിർഷ കൊടിയത്തൂർ തുടങ്ങിയവർ സംബന്ധിച്ചു.
Post a Comment