പുള്ളന്നൂർ ഗവ. എൽ.പി സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു


കട്ടാങ്ങൽ : പുള്ളന്നൂർ ഗവ. എൽ.പി സ്കൂളിൽ പുതുതായി നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. സംസ്ഥാന സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി അനുവദിച്ച 28.6 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ചത്.




എം.എൽ.എയുടെ മണ്ഡലം ആസ്തി  വികസന പദ്ധതിയിലുൾപ്പെടുത്തി അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ ഒരു നിലയിലുള്ള കെട്ടിടം നേരത്തേ നിർമിച്ചിരുന്നു. പുതിയ ക്ലാസ് മുറികളുടെ നിർമാണം പൂർത്തീകരിച്ചതോടെ സ്കൂളിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമായിരിക്കുകയാണ്.

ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഓളിക്കൽ ഗഫൂർ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ടി വസന്ത റിപ്പോർട്ട്‌ അവതരിപ്പിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി.പി.എ സിദ്ദിഖ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.ജെ പോൾ, പഞ്ചായത്തംഗം പി.ടി അബ്ദുറഹ്മാൻ, പി.ടി.എ പ്രസിഡൻ്റ് എ.പി അബ്ദുൽ അസീസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris